നെല്ലിയടുക്കം : കിളിയളം ചാലില്‍ രണ്ട് ദിവസം മുമ്പ് കാണപ്പെട്ട അജ്ഞാത മൃതദേഹം ബാനം സ്വദേശിയുടേതാണെന്ന് ഉറപ്പിച്ചു. ബാനം അമ്പലത്തിന് സമീപം താമസിക്കുന്ന പരേതരായ കുഞ്ഞിരാമന്‍- മാധവി എന്നിവരുടെ മകന്‍ കെ വി രാജന്‍ (52) ആണ് മരണപ്പെട്ടത്. ബാനം അമ്പലത്തിന് മുന്‍പിലൂടെ ഒഴുകുന്ന ചാലില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചതാണെന്ന് സംശയം. ഭാര്യ: സാവിത്രി. (വാഴക്കോട് ). ഒരു മകളുണ്ട് . വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പെടുത്തി ഒറ്റയ്ക്ക് കഴിയുകയായിരുന്നു. സഹോദരങ്ങള്‍: വിജയന്‍, ബാബു (ബിരിക്കുളം ). നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
