അക്ഷരദീപവും അക്ഷര മരവും ഒരുക്കി എസ് കെ ജി എം എ യു പി സ്‌കൂളില്‍ വായനാദിനാഘോഷം സംഘടിപ്പിച്ചു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളും പൊതുജന വിജ്ഞാന വായനശാല കാലിച്ചാമരവും സംയുക്തമായി വായനാദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. വായനാദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചിറ്റാരിക്കാല്‍ ബിപിസി ഷൈജു സി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള എഴുത്തു പെട്ടിയുടെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഒ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ കുട്ടികളില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ബൈജു മാസ്റ്റര്‍ ഏറ്റുവാങ്ങി . ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ പ്രസിഡണ്ട് സിന്ധു വിജയകുമാര്‍ , പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം, വിദ്യാരംഗം കണ്‍വീനര്‍ കൃപ ജ്യോതി എന്നിവര്‍ സംസാരിച്ചു. പൊതുജന വായനശാല സെക്രട്ടറി വി മധുസൂദനന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് മാറ്റുകൂട്ടിക്കൊണ്ട് ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അക്ഷരമരം ഒരുക്കുകയും അക്ഷരദീപം തെളിയിക്കുകയും ചെയ്തു.

error: Content is protected !!