ചുള്ളിക്കര : ചികിത്സ സഹായത്തിന് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങും മുമ്പേ മുന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ മരണത്തിന് കീഴടങ്ങി.
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ സിഡിഎസ് ചെയര്‍പേഴ്സനും സിപിഐഎം ചുള്ളിക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ചുള്ളിക്കരയി ലെ ലളിതാ സുകുമാര (40) നാണ് ഇന്നലെ വൈകിട്ട് മംഗലാപുരം കെഎസ് ഹെഡ്ഗെ ഹോസ്പിറ്റലില്‍ ചികില്‍സക്കിടെ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ബോധമില്ലാത്ത അവസ്ഥയിലായ ലളിതയെ സഹായിക്കുന്നതിന് വേണ്ടിയുള്ള നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സഹായ കമ്മിറ്റിക്ക് രൂപം നല്കാന് ഇന്നലെ വൈകിട്ട് ചുള്ളിക്കരയില്‍ പ്രതിഭാ ലൈബ്രറി റൂമില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് ഇവരെ മരണം തട്ടിയെടുത്തത്. ഭര്‍ത്താവ്: സുകുമാരന്‍. മക്കള്‍: ദില്‍ഷ , ദേവാനന്ദ്. സഹോദരങ്ങള്‍: ലത, ബിന്ദു.
