വായന ദിനം വിവിധ പരിപാടികളോടെ നടത്തി കാഞ്ഞങ്ങാട്ട് നഗരസഭ; വായന വാരാചരണത്തിന് തുടക്കമായി

കാഞ്ഞങ്ങാട്:വായനയുടെ പുലപതി പി എന്‍ പണിക്കര്‍ടെ അനുസ്മരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്‌നഗരസഭ മുനിസിപ്പല്‍ ലൈബ്രറി വായന ദിനം വിവിധ പരിപാടികളോടെ നടത്തുകയും വായന വാരാചരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. അധ്യാപകനും പ്രഭാഷകനുമായ ഡോ.എന്‍.പി.വിജയന്‍ വായനയുടെ സംസ്‌കാരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ കെ.ലത, പി.അഹമ്മദലി, കെ.അനീശന്‍, എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ലൈബ്രറി കമ്മിറ്റിമെമ്പറും നഗരസഭാ കൗണ്‍സിലറുമായ ഫൗസിയ ഷെരീഫ് സ്വാഗതവും നഗരസഭാ ലൈബ്രറിയന്‍ പി.വി.രഘുനാഥന്‍ നന്ദിയും പറഞ്ഞു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള വായനവാരത്തില്‍ വി.മുസഫര്‍ അഹമ്മദ്, സീതാദേവി കരിയാട്ട്, എന്‍.സന്തോഷ് കുമാര്‍, ഡോ.കെ.വി.സരിത, രാധാകൃഷ്ണന്‍ അടുത്തില, ദേവിക ഗംഗന്‍, ഡോ.കെ.വി.സജീ വന്‍ എന്നിവര്‍ പുസ്തക അവലോകനം നടത്തും.
ജനപ്രതിനിധികള്‍ക്കും,ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വിവിധങ്ങളായ മത്സരങ്ങളും വാരാചരണത്തിന്റെ ഭാഗമായിനടക്കും.

error: Content is protected !!