തൃക്കരിപ്പൂര്‍ : വായനാവാരാഘോഷത്തിന്റെ ഭാഗമായി നാടിന്റെ സാംസ്‌കാരിക കേന്ദ്രവും വായനയുടെ ഉറവിടവുമായ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം അടുത്തറിയുന്നതിനും പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുന്നതിനുമായി ജി.എല്‍.പി സ്‌കൂള്‍മൈത്താണി യിലെ 62കരുന്നുകളും അധ്യാപകരും ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല സന്ദര്‍ച്ചു. പ്രൈമറി വിഭാഗത്തിലെ കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പ്രദര്‍ശനമൊരുക്കി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ തൃക്കരിപ്പൂര്‍ നേതൃസമിതി കണ്‍വീനര്‍ ശ്രീധരന്‍ പി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജേഷ് പി അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥശാല വനിത വേതി കണ്‍വീനര്‍ ടി.ടി.തമ്പായി, അധ്യാപകരായ സരിത വി,സവിത എം.പി, അനുരാഗ് എം, ലോഹിദാക്ഷന്‍ കെ, ഗ്രന്ഥശാല വനിതാവേദി പ്രവര്‍ത്തകരായ സബ്ന സജി ,നന്ദന പി.കെ, നിവ്യ.ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രൈമറി വിഭാഗം കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ബാല്യകാലസഖി കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍, ഭാരതപ്പുഴയുടെ കഥ, ഞാനൊരു പക്ഷി , മരം പറയും കഥ, പുഴയുടെ പുസ്തകം ഇടങ്ങിയ 15 ഓളം പുസ്തകങ്ങള്‍ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലന്‍കുട്ടികള്‍ക്ക് പരിചയപ്പെടുത്തി ചടങ്ങില്‍ നന്ദന പി.കെ നന്ദി പറഞ്ഞു പുസ്തക പ്രദര്‍ശനം കുട്ടികള്‍ നോക്കി കണ്ടു. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ വായനക്കായി കുട്ടികള്‍ക്ക്നല്‍കി
