ജില്ല അണ്ടര്‍ 18 കബഡി ചാമ്പ്യന്‍ഷിപ്പ്: കുത്യാള ശ്രീ കൂഡ്ലു ജേതാക്കള്‍

കുമ്പള: കാസര്‍കോട് ജില്ല ടെക്‌നിക്കല്‍ കമ്മിറ്റി നടത്തിയ അണ്ടര്‍ 18 കബഡി ചാമ്പ്യന്‍ഷിപ്പ് കുമ്പള ജെ കെ അക്കാദമിയില്‍ സമാപിച്ചു. മത്സരത്തില്‍ കുത്യാള ശ്രീ കൂഡ്ലു ജേതാക്കളായി. പ്രതിഭ ഏരോള്‍ ഉദുമ രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം പള്ളം നാരായണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ പ്രവീണ്‍രാജ് അധ്യക്ഷത വഹിച്ചു. നാഷണല്‍ റഫറി സുരേഷ് കുതിരക്കോട് സ്വാഗതം പറഞ്ഞു. ഇന്റര്‍നാഷണല്‍ കബഡി താരവും സംസ്ഥാന ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ അങ്കടിമുഗര്‍, മണി പാലത്തേര, മുനീര്‍ കുഞ്ചത്തുര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!