അതിഞ്ഞാല്‍ അന്‍സ്വാറുല്‍ ഇസ്ലാം മദ്രസ കെട്ടിടോദ്ഘാടനം 23 ന്

കാഞ്ഞങ്ങാട്: പഴയ സോവ്യറ്റ് യൂണിയനിലെ സമര്‍ഖന്തില്‍ നിന്നും ഇന്ത്യയിലെത്തി അതിഞ്ഞാലില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഉമ്മര്‍ സമര്‍ഖന്തിന്റെ സാമിപ്യം കൊണ്ട് അനുഗ്രഹിതമായ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടം 23ന് ഉദ്ഘാടനം ചെയ്യുമെന്ന് അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രമുറങ്ങുന്ന അതിഞ്ഞാലില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആദ്യ മദ്രസ 1954-ലാണ് സ്ഥാപിച്ചത്. തിങ്കള്‍ വൈകുന്നേരം നാലു മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അതിഞ്ഞാലില്‍ പുതുതായി നിര്‍മിച്ച ഉമരിയ്യ കോ ളേജ് ഓഫ് തര്‍ക്കിയത്തുല്‍ ഹുഫ്ളിന്റെ ക്യാമ്പസ് സയ്യിദ് അബ്ദുല്ല അല്‍ ബ്ലൂസി(യു.എ.ഇ) ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജമാഅത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിക്കും. ഖത്തീബ് ടി.ടി അബ്ദുല്‍ ഖാദര്‍ അസ്ഹരി പ്രാര്‍ഥന നടത്തും. ജന.സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി സ്വാഗതം പറയും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി, അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഇ ചന്ദ്ര ശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, ഏ.കെ.എം അശ്റഫ്, ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരായ സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസ ഹാജി, ട്രഷറര്‍ സി.എച്ച് സു ലൈമാന്‍ ഹാജി
കോയപള്ളി പ്രസിഡന്റ് കെ.കെ അബ്ദുല്ല ഹാജി, ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വര്‍ക്കിംഗ് സെക്രട്ടറി അഷ്റഫ് ദാരിമി പള്ള ങ്കോട്, പ്രസംഗിക്കും. ഉത്തര കേരളത്തിലെ സമസ്തയുടെ കീഴിലെ ആദ്യ മദ്രസകളിലൊന്നായ അതിഞ്ഞാല്‍ അന്‍സാറുല്‍ മദ്രസയുടെ പുതിയ കെട്ടിട ഉദ്ഘാടന സ മ്മേളനം നാടിന്റെ ആ ഘോഷമാക്കി മാറ്റാനുള്ളഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് ജമാഅത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി, ജന.സെക്രട്ടറി പാലാട്ട് ഹു സൈന്‍ ഹാജി, ട്രഷറര്‍ സി.എച്ച് സു ലൈമാന്‍ ഹാജി മറ്റ് ഭാരവാഹികളായ എം.എം മുഹമ്മദ് കുഞ്ഞി ഹാജി, ബി മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കാടത്ത്, അഷ്റഫ് ഹന്ന, സി.എച്ച് റിയാസ് എന്നിവര്‍ അറിയിച്ചു

error: Content is protected !!