കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വര്‍ക്കിംഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അജാനൂര്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് ദാരിമി പള്ളങ്കോടിനെ റെയിഞ്ച് കമ്മിറ്റി പ്രത്യേക ഉപഹാരം നല്കി അനുമോദിച്ചു
മുട്ടുംതല ദാറുല്‍ ഉലൂം മദ്റസ ഹാളില്‍ നടന്ന പ്രത്യേക പരിപാടി സ്ഥലം ഖത്തീബ് മസ്ഊദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി പി അലി ഫൈസി അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് ദാരിമി പ്രഭാഷണം നടത്തി. യു ദാവൂദ് ഹാജി , കെ കെ അബ്ദുല്ല ഹാജി കോയാപള്ളി, അബ്ദുറഹ്മാന് ഹാജി സണ്‍ലൈറ്റ് മുട്ടുന്തല, റഷീദ് മുട്ടുന്തല, ഇബ്രാഹിം ആവിക്കല്‍, അബ്ദുല്‍ റഷീദ് അസ്നവി ശിബിലി അര്‍ഷദി സി എച്ച് , സുലൈമാന്‍ ഹാജി , യാസീന്‍ ഹുദവി , മുഹമ്മദ് ഇഹ്സാന്‍, വാഫി മൊയ്തീന് ഫൈസി, ഹംസ മൗലവി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
