ദേശീയ പണിമുടക്ക് : ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു;  കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. ശോഭ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ജൂലായ് 9ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്റ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക്തല കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ വെച്ച് നടന്നു. കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി. ശോഭ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ താലൂക്ക് പ്രസിഡണ്ട് പി.വി. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ ജി ഒ എ ജില്ലാ പ്രസിഡണ്ട് മധുകരിമ്പില്‍ , കെഎസ്ടി എ ജില്ലാ വൈസ് പ്രസിഡന്റ് ബാലാമണി വി.കെ, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.ജിതേഷ് എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ശ്രീകല . പി സ്വാഗതവും ടി.വി.ഹേമലത നന്ദിയും പറഞ്ഞു.

error: Content is protected !!