കാഞ്ഞങ്ങാട് : കേരള ഗസറ്റെഡ് ഓഫീസര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സാംസ്‌കാരിക വേദി യുടെ വിപുലീകൃത യോഗവും പുസ്തക ചര്‍ച്ചയും ജൂണ്‍ 21ന് 4മണിക്ക് പുതിയ കോട്ട ഹോസ്ദുര്‍ഗ് സഹകരണബാങ്ക് ഹാളില്‍ നടക്കും. മൃദുല്‍ വി എം എഴുതിയ കുളെ എന്ന കഥാ സമാഹാരമാണ് പുസ്തകചര്‍ച്ചയില്‍ ഡോക്ടര്‍ കെ വി സജീവന്‍ അവതരിപ്പിക്കുന്നത് . കലാ കായിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി ഓ വിനോദ് കുമാര്‍, കെ വി രാഘവന്‍, ഡി എല്‍ സുമ എന്നിവര്‍ സംസാരിക്കും. മധു കരിമ്പില്‍ അധ്യക്ഷത വഹിക്കും.
