പഴയ കടപ്പുറം സുനാമി കോളനി നിവാസികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കി

കാഞ്ഞങ്ങാട്:തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായ മഴയിലും,പേമാരിയിലുംദുരിതത്തിലായ പഴയ കടപ്പുറം സുനാമി കോളനി നിവാസികള്‍ വീടുകളിലേക്ക് തിരിച്ചെത്തി.കടുത്ത മഴയെ തുടര്‍ന്ന് 43 കുടുംബങ്ങളാണ് പുഞ്ചാവി സ്‌കൂളിലെ പുനരാധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.മഴയുടെ കാഠിന്യം കുറഞ്ഞതിന്റെ ഭാഗമായി വെള്ളക്കെട്ട് താഴുകയും ഷോക്കടിക്കുന്നത് ഉള്‍പ്പെടെയുള്ള വൈദ്യുതി തകരാറുകള്‍ ഉലസ്ഥാപിക്കുകയും ചെയ്തതോടെയാണ് വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞത്.സര്‍ക്കാര്‍ സംവിധാനം,കാഞ്ഞങ്ങാട് നഗരസഭവാര്‍ഡ് കൗണ്‍സിലര്‍ ശ്രീകുറുമ്പ ഭഗവതിക്ഷേത്രം, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് വളരെ പെട്ടെന്ന് വീടുകളിലേക്ക് മാറുന്നതിന് സഹായിച്ചത്.
വീടുകളില്‍ എത്തിയവര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ ഷെരീഫ് മുന്‍കൈയെടുത്ത് മുഴുവന്‍ കുടുംബത്തിനും ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി .അരി,പഞ്ചസാര, കടല,ഉള്ളിതുടങ്ങിയ നിരവധി സാധനങ്ങള്‍ അടങ്ങിയ കിറ്റുകളാണ്നല്‍കിയത്.

error: Content is protected !!