നടനും സംവിധായകനുമായ വെള്ളിക്കോത്ത് പെരളത്തെ കിരണ്‍ രാജീവ് അന്തരിച്ചു

കാഞ്ഞങ്ങാട് : പെരളത്ത് കിരണ്‍ നിവാസിലെ സി രാജീവിന്റെയും കനക രാജീവിന്റെയും മകന്‍ കിരണ്‍ രാജീവ് (29) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി ടെലിഫിലിമുകളില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നു ഞാന്‍ നാളെ നീ , അണ്ണന്‍ തുടങ്ങിയ ടെലിഫിലിമുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിമുകളും, ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കീര്‍ത്തന ഏക സഹോദരി (വിദ്യാര്‍ത്ഥി, മംഗലാപുരം)

error: Content is protected !!