കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിലെ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണ തൊഴിലാളികള്‍ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും പ്രതിരോധ മരുന്ന് വിതരണവും ശുചീകരണ തൊഴിലാളികളുടെ തൊഴില്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ആവശ്യമുള്ള കൈവണ്ടികളുടെ കൈമാറ്റവും നടന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമായി സഹകരിച്ച് ഡോക്സി സൈക്ലിന്‍ എന്ന പ്രതിരോധ മരുന്നുകളാണ് നല്‍കിയത് . നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി സരസ്വതി അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് എം പി ജീജ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സ്ഥിരം സമിതിക്ഷന്മാരായ കെ ലത, കെ അനീഷന്‍ , കെ കെ പ്രഭാവതി, രവീന്ദ്രന് പുതുകൈ , കെ.വി സുശീല, കെ അബ്ദുള്‍ റഫമാന്‍ , ടി മുഹമ്മദ് കുഞ്ഞി, ജില്ലാ ആശുപത്രി ജെ എച്ച് ഐ. പി മുരളിധരന് പി എന്നിവര്‍ സംസാരിച്ചു. നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ്സ്വാഗതംപറഞ്ഞു.
