റാണിപുരം കുണ്ടുപ്പള്ളിയില്‍ വീണ്ടും കാട്ടാന ഇറങ്ങി : കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

പാണത്തൂര്‍ : റാണിപുരം കുണ്ടുപ്പള്ളിയില്‍ വീണ്ടും കാട്ടാന ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കുണ്ടുപ്പള്ളി കുറത്തിപ്പതിയിലെ പി മോഹനന്റെ കാര്‍ഷിക വിളകളാണ് ആന നശിപ്പിച്ചത്. രണ്ടു ദിവസം മുമ്പും ഇവിടെ കാട്ടാനയെത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ, പ്ലാവ് ഉള്‍പ്പെടെ നശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് കുറച്ച് കാലമായി തുടര്‍ച്ചയായി ആനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്ത് സൗരോര്‍ജ്ജ വേലിയുടെ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും, പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള പാറക്കടവ് ഭാഗത്ത് കൂടിയാണ് ആന കൃഷിയിടങ്ങളിലേക്ക് എത്തുന്നത് എന്നാണ് കരുതുന്നത്. പ്രദേശത്ത് നിരവധി സ്വകാര്യ വ്യക്തികളുടെ എക്കര്‍ കണക്കിന് സ്ഥലം കാടുപിടിച്ചു കിടക്കുന്നത് ആനകള്‍ക്ക് തമ്പടിക്കുവാന്‍ സഹായകമാകുന്നു. അതേസമയം ആനകള്‍ പണി പൂര്‍ത്തീകരിച്ച സോളാര്‍ വേലിയുടെ അകത്ത് തന്നെ ഉണ്ടെന്നും അവയെ കാട്ടിലേക്ക് മടക്കി അയക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും,കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാനുള്ള നടപടികള്‍ റവന്യൂ അധികാരികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസിയും കര്‍ഷകനുമായ പി യോഗേഷ് കുമാര്‍ആവശ്യപ്പെട്ടു.

error: Content is protected !!