അന്തരിച്ച സി.പി എം പ്രവര്‍ത്തകന്‍ മരക്കാപ്പ് കടപ്പുറത്തെ അത്തിക്കാവില്‍ അലവിയുടെ വീട് സി പി എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ് ചന്ദ്രന്‍ സന്ദര്‍ശിച്ചു

പടന്നക്കാട് : അന്തരിച്ച സി.പി എം പ്രവര്‍ത്തകന്‍ മരക്കാപ്പ് കടപ്പുറത്തെ അത്തിക്കാവില്‍ അലവിയുടെ വീട് സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എം എല്‍ എ യുമായ കെ.പി സതീഷ് ചന്ദ്രന്‍ സന്ദര്‍ശിച്ചു.സൗമ്യനും എല്ലാവര്‍ക്കും ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയും എന്റേതുള്‍പ്പെടെ നീലേശ്വരത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പലരുടേയും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്നതും ചെയ്യുന്ന ജോലിയോട് വളരെ ആത്മാര്‍ത്ഥത കാണിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് അലവിയെന്ന് അദ്ദേഹം അനുസ്മരിച്ചു സി.പി എം ഏരിയ കമ്മിറ്റിയംഗങ്ങളായ വി.സുകുമാരന്‍, എന്‍.പ്രിയേഷ്, ലോക്കല്‍ സെക്രട്ടറി ശബരീശന്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ടി.പി കരുണാകരന്‍, പ്രദീപന്‍ മരക്കാപ്പ്, മണി അനന്തംപള്ള, ബ്രാഞ്ച് സെക്രട്ടറി സുഹാസ് എന്നിവരും അദ്ദേഹത്തോടപ്പമുണ്ടായി.

error: Content is protected !!