പയസ്വിനി അബുദാബിയുടെ ‘വിഭാവരി’ പോസ്റ്റര്‍ പ്രകാശനം നടന്നു; ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ പ്രകാശനം നിര്‍വഹിച്ചു

അബുദാബി: അബുദാബിയിലെ കാസര്‍കോട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കാസര്‍കോട്ട്കാരനും സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബുബക്കര്‍ കുറ്റിക്കോല്‍ നിര്‍വഹിച്ചു.

അബുദാബി കെ. എം. സി. സി. കാസര്‍കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇശല്‍ വിരുന്ന് പ്രോഗ്രാമില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി.വി. സുരേഷ് കുമാര്‍, ഇന്ത്യന്‍ ഇസ്‌ളാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള, പയസ്വിനി രക്ഷാധികാരി ജയകുമാര്‍ പെരിയ പ്രസിഡണ്ട് വിശ്വംഭരന്‍ കാമലോന്‍, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് ട്രഷറര്‍ വിനീത് കോടോത്ത്’, പയസ്വിനി ഭാരവാഹികള്‍ ആയ ശ്രീകുമാര്‍, സുനില്‍ പാടി, ഉമേഷ് കാഞ്ഞങ്ങാട്, വാരിജാക്ഷന്‍ ഒളിയത്തടുക്ക , രാധാകൃഷ്ണന്‍ ചെര്‍ക്കള, വിപിന്‍ പാണ്ടിക്കണ്ടം, വിഷ്ണു തൃക്കരിപ്പൂര്‍, പ്രദീഷ് പാണൂര്‍ , ദീപ ജയകുമാര്‍,ബനിയാസ് സ്‌പെക്ക് ചെയര്‍മ്മാന്‍ , ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി റാഷിദ് പൂമാടം, കാസര്‍കോട് കെ.എം.സി.സി. ഭാരവാഹികള്‍ ആയ അഷറഫ്, ഉമ്പു ഹാജി,ചേക്കു ഹാജി റാഷിദ് എടുത്തോട്, തുടങ്ങിയവര്‍ പങ്കെടുത്തു

ഏട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന പയസ്വിനി കുടുംബ കൂട്ടായ്മ വൈവിധ്യവും വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളുമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ അബുദാബിയിലെ പൊതു സമൂഹത്തിനിടയിലെ പ്രധാന സംഘടനകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഇതിനു മുമ്പ് ഇന്റര്‍നാഷനല്‍ കബഡി താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ അഖിലേന്ത്യാ കബഡി ടൂര്‍ണ്ണമെന്റ് അബുദാബിയിലെ കായിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിഭാവരി എന്ന പുതുമയുള്ള പേര് പോലെ അബുദാബിയിലെ സംഗീത ആസ്വാദകര്‍ക്ക് എന്നും ഓര്‍ത്ത് വെക്കുവാന്‍ പറ്റുന്ന ഒരു പരിപാടിയായിരിക്കും ഇതെന്ന് പയസ്വിനി ഭാരവാഹികള്‍പറഞ്ഞു.

error: Content is protected !!