ജോയിന്റ് കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടന്നു; കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഹാളില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡി.ബിനില്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : 2024 ജൂലൈ 1 പ്രാബല്യത്തില്‍ കേരളത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാകേണ്ട 12ാം ശമ്പള പരിഷ്‌കരണം അടിയന്തിരമായി ലഭ്യമാക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 56ാം വാര്‍ഷിക സമ്മേളനത്തിന്റെ നടപടികളും പ്രമേയങ്ങളും തീരുമാനങ്ങളും വിശദീകരിക്കുന്നതിനും ജൂലൈ 1ന് നടത്തുന്ന സെക്രട്ടറിയേറ്റ് ജില്ലാ മാര്‍ച്ചുകളുടെ പ്രസക്തി വിശദീകരിക്കുന്നതിനുമായി നടന്ന കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണന്‍ സ്മാരക ഹാളില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡി.ബിനില്‍ ഉദ്ഘാടനം ചെയ്തു.അയ്യഞ്ചാണ്ട് ശമ്പള പരിഷ്‌കരണം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു പോവേണ്ട ബാധ്യത ഒരു വികാരമായി കൊണ്ടു പോകേണ്ട ഉത്തവാദിത്തം ജോയിന്റ് കൗണ്‍സിലിനുണ്ട്. സിവില്‍ സര്‍വീസിന്റെ നിലനില്‍പ്പ് കേരളത്തില്‍ നിലവിലുള്ള വികസനം നിലനിര്‍ത്താന്‍ മാത്രമല്ല തുടര്‍ന്നുള്ള പുരോഗതിക്കും ആവശ്യമാണ് എന്ന് ബോധ്യമാണ് ജോയിന്റ് കൗണ്‍സിലിനേ മുന്നോട്ടു നയിക്കുന്നത്. സിവില്‍സര്‍വീസിനെ ദുര്‍ബല പ്പെടുത്താനുള്ള നീക്കം കേരളത്തിന്റെ വികസനം ഇല്ലാതാക്കാനുള്ള നീക്കം ആയി വിലയിരുത്തപ്പെടേണ്ട തുണ്ട്. ആ ബോധ്യാത്തോടെ ജോയിന്റ് കൗണ്‍സില്‍ മുന്നോട്ട് പോകും. ജില്ലാ പ്രസിഡന്റ് ജി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ ബിജു രാജ്, യമുന രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കൗണ്‍സിലം ഗങ്ങളായ പ്രസാദ് കരുവളം, കെ പ്രീത,പി പി പ്രദീപ് കുമാര്‍ ശ്രീജി തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി റിജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് എം അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ലാ ജോ. സെക്രട്ടറി എസ്.എന്‍.പ്രമോദ് നന്ദിയുംപറഞ്ഞു.

error: Content is protected !!