ഉദുമയിലെ വേഗറാണിക്ക് ഉദുമ സര്‍വീസ് സഹകരണ ബാങ്ക് സ്പോര്‍ട്സ് കിറ്റ് നല്‍കി

ഉദുമ: കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലും, 400 മീറ്റര്‍ റിലയില്‍ ദേശീയതലത്തില്‍ വെള്ളി മെഡലും നേടിയ ഉദുമ വെടിക്കുന്ന് ഇരട്ടപ്പനക്കാല്‍ രഘുവിന്റെയും റോസ്മിയുടെയും മകള്‍ രഹ്ന രഘുവിന് തുടര്‍ പരിശീലനത്തിന് വേണ്ടിയുള്ള സ്പോര്‍ട്സ് കിറ്റ് ഉദുമ സര്‍വീസ് സഹകരണ ബാങ്കിന്റെ വകയായി സമ്മാനിച്ചു. ബാങ്ക് പ്രസിഡണ്ട് വി ആര്‍ വിദ്യാസാഗര്‍ രഹ്നയ്ക്ക് കിറ്റ് കൈമാറി. വൈസ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ഡയറക്ടര്‍മാരായ കേവിസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഉദയമംഗലം സുകുമാരന്‍, കമലാക്ഷന്‍ നാലാംവാതുക്കല്‍, വി മുഹമ്മദ് കുഞ്ഞി, സി.എച്ച് ഫസല്‍, ഇ കെ മുഹമ്മദ്, ജമീല കെ പി, നസീറ കെ പി, നാരായണന്‍ അടിയോടി, ബി ബാലകൃഷ്ണന്‍ തെക്കേവീട്, തുളസി ദേവി എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി അഖില്‍ ബാബു സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി കാദര്‍ കാത്തിം നന്ദിയുംപറഞ്ഞു.

error: Content is protected !!