സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു

ചെറുവത്തൂര്‍ : സ്‌കൂട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് കെട്ടിട നിര്‍മ്മാണ തൊഴി ലാളിയായ യുവാവ് മരിച്ചു. ചീമേനി പെരുമ്പട്ട കല്ലുവളപ്പില്‍ ഭാസ്‌കരന്‍ – പത്മാവതി ദമ്പതികളുടെ മകന്‍ കെ വി രഞ്ജിത്ത് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ പെരുമ്പട്ട കുണ്ട്യതാണ് അപകടം നടന്നത്. ഇന്ന് രാവിലെ 8.30 മണിയോടെ ഇതുവഴി പോയ തൊഴിലുറപ്പ് സ്ത്രീകളാണ് സ്‌കൂട്ടി കുറ്റികാട്ടില്‍ കിടക്കുന്നത് കണ്ടത്.
തൊട്ടടുത്ത് തന്നെ തല കല്ലിലിടിച്ച് രഞ്ജിത്തും വീണു കിടക്കുന്നുണ്ടായിരുന്നു. ഉടനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരി: രമ്യ

 

error: Content is protected !!