ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍:കുടുംബങ്ങളെ മാറ്റിപ്പര്‍പ്പിച്ചു

ചെറുവത്തൂര്‍ : കുളങ്ങാട്ട് മലയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. വനഭൂമിയിലാണ് വിള്ളല്‍ അനുഭവപ്പെട്ടത് നെല്ലിക്കാല്‍ അംബേദ്കര്‍ ഉന്നതിയിലെ മുപ്പത് കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ഇവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. വനം വകുപ്പിന്റെ അധീനതയിലുള്ള തുരുത്തി കുളങ്ങാട്ട് മലയില്‍ ഒന്നര അടിയോളം വീതിയില്‍ 30 ഓളം മീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍. കുഴിക്ക് ഒന്നരമീറ്ററിലധികം ആഴവുമുണ്ട്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് എംഎല്‍എ എം രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റ്‌റ് സിവി പ്രമീള, എഡിഎം പി അഖില്‍, വില്ലേജ് ഓഫീസര്‍മാരായ കെ സുരേഷ്, വിനോദ് കണ്ണോത്ത് തുടങ്ങിയവരും ദുരന്ത നിവാരണ അതോറിറ്റി അധികൃതരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. പ്രദേശത്ത് ദുരിതാശ്വാസ ക്യാംപ് തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. തഹസില്‍ദാര്‍, ഹസാര്‍ഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!