കാഞ്ഞങ്ങാട്:റെഡ് അലേര്‍ട്ട് നിലവിലിരിക്കുകയും മഴ കനത്ത് പെയ്യുകയും നദികള്‍ പലതും കരകവിഞ്ഞൊഴുകുകയും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും പ്രകൃതി ദുരന്തങ്ങള്‍ പലമേഖലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനിലെ 42 റവന്യൂ ഉദ്യോഗസ്ഥര്‍ വിനോദ സഞ്ചാരത്തിലാണെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ബാധ്യസ്ഥരായ ഈ ഉദ്യോഗസ്ഥന്മാരുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്ത ബോധവും മറന്നുകൊണ്ടുള്ള ഈ ക്പ്രവര്ത്തിക്കെതിരെ കര്‍ശന ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നിയോജക മണ്ഡലം യു ഡി എഫ്കണ്വീനറും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നിയോജക മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത് മുഖ്യമന്ത്രി, റവന്യൂ മന്ത്രി,ജില്ലാ കലക്ടര്‍ എന്നിവരോട് ഇ മെയില്‍,ഓണ്‍ ലൈന്‍ സന്ദേശങ്ങളിലൂടെ ആവശ്യപ്പെട്ടു.കളക്ടര്‍ ഈ യാത്രക്ക് അനുവാദം നല്‍കിയിട്ടുണ്ടോ എന്ന കാര്യം കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു.
