കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നിര്യാതനായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കഴിവുറ്റ മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ കെ.എസ് ഗോപാലകൃഷ്ണന്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. അഹമ്മദബാദില്‍ വിമാന ദുരന്തത്തില്‍ മരണ പ്പെട്ടവര്‍ക്കും യോഗം അനു ശോചനം രേഖ പ്പെടുത്തി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ടി മുഹമ്മദ് അസ്ലം, ടി.കെ നാരായണന്‍, പി പ്രവീണ്‍കുമാര്‍, മുന്‍ സെക്രട്ടറിമാരായ എന്‍ ഗംഗാധരന്‍, ജോയ് മാരൂര്‍, പ്രസ് ഫോറം വൈസ് പ്രസിഡന്റ് കെ.എസ് ഹരി, അഷ്റഫ് കൊട്ടോടി, ജയരാജ്, സജീഷ് അടമ്പില്‍, ദിനേശന്‍, ഒ.വി നാരായണന്‍ എന്നിവര്‍സംസാരിച്ചു.
കെ.എസ് ഗോപാലകൃഷ്ണന്‍ കഴിവുറ്റ മാധ്യമ പ്രവര്‍ത്തകന്‍; കാഞ്ഞങ്ങാട് പ്രസ് ഫോറം അനുശോചനം സംഘടിപ്പിച്ചു
