യുവാവിന് നേരെ വാള്‍ വീശിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍; പിടികൂടിയത് സിനിമാ സ്‌റ്റൈലില്‍

കാഞ്ഞങ്ങാട്: ഇന്നലെ രാ ത്രി കാഞ്ഞങ്ങാട്ട് യുവാവിന് നേരെ ഒരു സംഘം വാള്‍ വീശിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അജാനൂര്‍ തെക്കേപ്പുറത്തെ സമീറാണ് അറസ്റ്റിലായത്. നോര്‍ത്ത് കോട്ടച്ചേരി തെക്കെപ്പുറം കൃഷിഭവന്റെ പച്ചക്കറി കടക്ക് സമീപം രാത്രി 9.15 നാണ് സംഭവം. തെക്കെപ്പുറത്തെ എം മുഹമ്മദ് മുബാഷിന് (30) നേരെയാണ് വാള്‍ വീശിയത്. കഴുത്തിന് നേരെ വാള്‍ വീശിയെന്നും ഒഴിഞ്ഞ് മാറിയതിനാല്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന് യുവാവ് പോലീസിന് മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പ്രതിയായ അജാനൂര്‍ തെക്കേപ്പുറത്തെ സമീര്‍ എന്ന ലാവ സെമീറിനെ പോലീസ് സിനിമാ സ്‌റ്റൈലിലാണ് പിടികൂടിയത്. വാള്‍ വീശിയതറിഞ്ഞ് സ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ പോലീസിനെ
കണ്ട് കാറില്‍ സെമീര്‍ രക്ഷപ്പെടുകയായിരുന്നു. സെമീറിനെ പിന്തുടര്‍ന്ന് പോലീസ് ജീപ്പ് മൂന്നു കിലോമീറ്ററോളം സഞ്ചരിച്ചാണ്
സിനിമാസ്‌റ്റൈലില്‍ തടഞ്ഞു നിര്‍ത്തി പിടികൂടിയത്. സെമീര്‍ അടക്കം കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ നരഹത്യ ശ്രമത്തിന് കേസെടുത്തു.
പ്രദേശത്ത് ലഹരി വില്‍പ്പന എതിര്‍ത്തതാണ് വാള്‍ വീശാന്‍ കാരണമെന്ന് പരാതിയില്‍ പറഞ്ഞു.

error: Content is protected !!