നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ എന്‍എസ്എസ് കരയോഗം മുന്‍ പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ നായരെ ആദരിച്ചു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് കരയോഗത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി.കുഞ്ഞിരാമന്‍ നായരെ കരയോഗം ഭരണ സമിതി യോഗം ആദരിച്ചു. പുതിയ പ്രസിഡന്റ് കെ.പി.ജയരാജന്‍ നായര്‍ ഷാള്‍ അണിയിച്ചു. കരയോഗം സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.എം.അശോകന്‍, എം.മധുസൂദനന്‍, പി.രമേശന്‍ നായര്‍, പി. രാമചന്ദ്രന്‍ നായര്‍, കെ.ഗംഗാധരന്‍ നായര്‍, എം.കുഞ്ഞമ്പു നായര്‍, പി.രാഘവന്‍ നായര്‍, എം.രാഘവന്‍ നായര്‍, കെ.നാരായണന്‍ നായര്‍, ടി.വി. സരസ്വതി ടീച്ചര്‍, എം.പങ്കജാക്ഷി, കെ.മധുസൂദനന്‍, കരയോഗം ട്രഷറര്‍ പി.ശ്രീധരന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

error: Content is protected !!