കാഞ്ഞങ്ങാട് : പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തോയമ്മലിന്റെ അഭിമുഖ്യത്തില്‍ മത്സരപരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ഏക ദിന പഠന ക്യാമ്പും സംഘടിപ്പിച്ചു.ഡി സി സി വൈസ് പ്രസിഡന്റ് സാജദ് മൗവ്വല്‍ ഉല്‍ഘാടനം ചെയ്തു.
ക്ലബ് രക്ഷാധികാരി പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷനായി. സിനിമ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി.
പ്രൊഫ്.അശോക ഹെഗ്ഡെ, തമ്പാന്‍ പി വി, വി സുധാകരന്‍, മണിയന്‍ എം, നാരായണന്‍ നിട്ടൂര്‍, സിജോ അമ്പാട്ട്, കൃഷണ ലാല്‍ തോയമ്മല്‍, വിനീത് എച്ച് ആര്‍, ഷിജു ടി, വിജയ് തെരുവത്ത്, ശരത് ടി, സുധീഷ് തോയമ്മല്‍ എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് പ്രസിഡന്റ് വിനോദ് തോയമ്മല്‍സ്വാഗതംപറഞ്ഞു.
തോയമ്മല്‍ പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദനവും ഏക ദിന പഠന ക്യാമ്പും സംഘടിപ്പിച്ചു
