ലയണ്‍സ് ഡിസ്ട്രിക്ട് 318ഇ അമ്പലത്തറ സ്‌നേഹാലയത്തിലേക്കു 15 സ്റ്റീല്‍ കട്ടിലുകള്‍ നല്‍കി.

കാഞ്ഞങ്ങാട് : ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യുടെ സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി കാഞ്ഞങ്ങാട് അമ്പലത്തറയിലെ സ്‌നേഹാലയത്തിലുള്ള അന്തോവാസികള്‍ക്കു 15 സ്റ്റീല്‍ കട്ടിലുകള്‍ നല്‍കി. സ്‌നേഹാലയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ കെ.വി. രാമചന്ദ്രന്‍ സ്‌നേഹാലയത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ ഈശോദാസിന് കട്ടിലുകള്‍ കൈമാറി. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ടൈറ്റസ് തോമസ്, മുന്‍ ഗവര്‍ണ്ണര്‍ ശ്രീനിവാസ ഷേണായ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസര്‍മാരായ പി. ഗംഗാധരന്‍, ചാക്കോ സി. ജോസഫ്, കെ. ഗോപി, കെ. സുകുമാരന്‍ നായര്‍, ശ്രീകണ്ഠന്‍ നായര്‍, രാജേന്ദ്ര ഷേണായ്, ശ്യാം പ്രസാദ്, രാജന്‍ മീങ്ങോത്ത് എന്നിവര്‍ പങ്കെടുത്തു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിമാരായ ഷാജി ജോസഫ് സ്വാഗതവും, സിദ്ധാര്‍ത്ഥന്‍ വണ്ണാരത്ത് നന്ദിയുംപറഞ്ഞു.

error: Content is protected !!