കാഞ്ഞങ്ങാട് : മസ്‌കറ്റില്‍ അന്തരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. കാഞ്ഞങ്ങാട് വിനായക തീയറ്റര്‍ സമീപം താമസിക്കുന്ന എച്ച് എസ് കൃഷ്ണകുമാര്‍ (45) ആണ് മൂന്ന് ദിവസം മുമ്പ് മസ്‌കറ്റില്‍ അന്തരിച്ചത്. ഇന്ന് രാവിലെ നാട്ടില്‍ എത്തിച്ച് ഉച്ചയോടെ ഹോസ്ദുര്‍ഗിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ് : ഗീത. പിതാവ് പരേതനായ ശ്രീനിവാസന്‍. ഭാര്യ: ഭാര്യ: അശ്വിനി. മകള്‍ : കൃതി (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍ :മഹേഷ്, നിതേഷ്.
കാഞ്ഞങ്ങാട് സ്വദേശി മസ്‌കറ്റില്‍ അന്തരിച്ചു; വിനായക തീയറ്റര്‍ സമീപം താമസിക്കുന്ന എച്ച് എസ് കൃഷ്ണകുമാറാണ് മരിച്ചത്.
