പി. എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരം ടി വി രാജേഷ് ബാബുവിന്

തിരുവനന്തപുരം : കലാ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന തിരുവനന്തപുരത്തെ നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള 2024-25 ലെ പി എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരം കാഞ്ഞങ്ങാട് നെല്ലിക്കാട് പൈരടുക്കം സ്വദേശി  ടി വി രാജേഷ് ബാബു രചിച്ച ഓട്ടോമൊബൈല്‍ സെയില്‍സിലെ ഡീല്‍ മേക്കറിന്. ഈ മാസം 22 ന് തിരുവനന്തപുരത്തുള്ള എസ്. എന്‍. ഡി. പി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ഓട്ടോമൊബൈല്‍ സെയില്‍സ് കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണ് ഓട്ടോമൊബൈല്‍ സെയില്‍സിലെഡീല്‍മേക്കര്‍.

error: Content is protected !!