കാഞ്ഞങ്ങാട് : കൊട്ടിയൂര്‍ ദര്‍ശനത്തിനു പോയ കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയെ ബാവലിപ്പുഴയില്‍ കാണാതായി. ചിത്താരി, മീത്തല്‍ വീട്ടില്‍ അഭിജിത്ത് (30) എന്ന ജിത്തുവിനെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ കൊട്ടിയൂര്‍ അമ്പലത്തിന് സമീപത്തെ പുഴയില്‍ കുളിക്കുന്നതിനിടയിലാണ് അഭിജിത്തിനെ ഒഴുക്കില്‍പ്പെട്ടു കാണാതായത്. സംഭവത്തില്‍ പിതൃസഹോദരന്റെ മകന് നല്കിയ പരാതി പ്രകാരം കേളകം പോലീസ് കേസെടുത്തു. കേളകം പോലീസ് ഇന്‍സ്പെക്ടര്‍ ഇംതിയാസ് താഹ, എസ്.ഐ വര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഫയര്‍ഫോഴ്സ് അധികൃതരും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തെരച്ചില്‍ തുടരുന്നുണ്ട്. ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വിവരമറിഞ്ഞ് അഭിജിത്തിന്റെ നിരവധി സുഹൃത്തുക്കളും ബന്ധുക്കളും കൊട്ടിയൂരിലേക്ക് എത്തിയിട്ടുണ്ട്.
കൊട്ടിയൂര്‍ ദര്‍ശനത്തിന് പോയ കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയെ ബാവലിപ്പുഴയില്‍ കാണാതായി
