കാഞ്ഞങ്ങാട് :മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രോമ കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം കാസര്‍കോട് ജില്ലയ്ക്ക് മാതൃകയാണെന്ന് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ. കാഞങ്ങാട് മിനി സിവില്‍സ്റ്റേഷനില്‍ ട്രോമ കെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഹെവി ലൈസന്‍സ് ടെസ്റ്റിനായി പരിശീലനം നേടി വരുന്ന ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ ട്രോമകയര്‍ വോളണ്ടിയര്‍ ട്രെയിനിങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്തു. പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി വി വേണുഗോപാല്‍ പദ്ധതി വിശദീകരിച്ചു,
ഹോസ്ദുര്‍ഗ് പോലീസ് ഇന്‍പെക്ടര്‍ പി.അജിത് കുമാര്‍ വളണ്ടിയര്‍ കാര്‍ഡ് വിതരണം ചെയ്തു. ഹെവി ഡ്രൈവിംഗ് സ്‌കൂള്‍ കുട്ടായ്മ പ്രതിനിധി ഗുരുപ്രസാദ് സംസാരിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം വിജയന്‍ സ്വാഗതവും കെ വി ജയന്‍ നന്ദിയും പറഞ്ഞു. കെ വിജയന്‍, എ.വിനോദ് കുമാര്‍, പത്മനാഭന്‍, എന്‍ സുരേഷ്, അശോക് കുമാര്‍ എന്നിവര്‍നേതൃത്വംനല്‍കി.
ട്രോമ കെയര്‍ പ്രവര്‍ത്തനം സമൂഹത്തിന് മാതൃക:ഇ ചന്ദ്രശേഖരന്‍ എം എല്‍ എ
