30 വര്‍ഷത്തെ പാരമ്പര്യവുമായി കാഞ്ഞങ്ങാടിന് സ്വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം 18ന്

കാഞ്ഞങ്ങാട്: ചരിത്ര ശേഷിപ്പുകള്‍കൊണ്ടും വ്യവസായമേഖലയിലെ പ്രാമുഖ്യം കൊണ്ടും പ്രൗഢപാരമ്പര്യം ഉള്ള കാഞ്ഞങ്ങാടിന് സ്വര്‍ണാഭരണരംഗത്തെ പുത്തന്‍ ട്രെന്‍ണ്ടുകളും ഡിസൈനുകളും കലക്ഷനുകളുമായി, ഒരു പുതിയ ഷോപ്പിംഗ് വിസ്മയം തീര്‍ക്കാന്‍ പാരമ്പര്യത്തിന്റെ കുരുത്തോടെ ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് തുറക്കുകയാണ്. ജൂണ്‍ 18 ബുധനാഴ്ച രാവിലെ മണിക്ക് ബിസിനസ് രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറും ഉല്‍ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മെയിന്‍ റോഡിലാണ് ഷോറും.
ഉല്‍ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളും ഇളവുകളുമാണ് ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ഉദ്ഘാടന ദിവസം വിസിറ്റ് ആന്റ് വിന്‍ ഓഫറിന്റെ ഭാഗമായി 10 ഭാഗ്യശാലികള്‍ക്ക് 10,000 രൂപ വീതം ഒരു ലക്ഷം രൂപ സമ്മാനവും കൂടാതെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും ഓരോ മണിക്കൂര്‍ വീതം ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയവും സമ്മാനമായി ലഭിക്കുന്നു.
ഗോള്‍ഡ്, ഡയമണ്ട്‌സ് എന്നിവയുടെ ഏത് സാധാരണക്കാര്‍ക്കും വാങ്ങാനാകുന്ന വിധത്തിലുള്ള ലക്ഷ്വറി ഐറ്റംസുകള്‍ ഉള്‍കൊള്ളിച്ചുള്ള ഷോറൂമാണ് ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് വൈവിധ്യമാര്‍ന്ന, കാലത്തിനൊത്ത പ്രീമിയം ജ്വല്ലറി മോഡലുകള്‍, മനസ്സിനിണങ്ങുന്ന സ്‌പെഷ്യല്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങി ഒരു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവമായിരിക്കും ദി ഗ്രാന്‍ഡ് മിനാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കാഞ്ഞങ്ങാടിന് സമ്മാനിക്കുവാന്‍ പോകുന്നത്. വടകര, താമരശ്ശേരി, പട്ടാമ്പി, മാനന്തവാടി, എടവണ്ണപ്പാറ, പനമരം, ചക്കരക്കല്‍, താനൂര്‍, ബാലുശ്ശേരി, മുക്കം, തൊടുപുഴ, മണ്ണാര്‍ക്കാട്, ഈരാറ്റുപേട്ട, കാഞ്ഞങ്ങാട്, അട്ടപ്പാടി എന്നിങ്ങനെ തുടങ്ങി 25 ഓളം സ്ഥലങ്ങളിലായാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്റ്ഡയമണ്ട്‌സ് ഗ്രൂപ്പ് അസോസിയേറ്റ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: ?+91 6282100343? ചെയര്‍മാന്‍ എന്‍ കെ . ഹമീദ്, ഡയറക്ടര്‍ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി. മാനേജിംഗ് ഡയറക്ടര്‍ ജമീഷ് മഷാദ്, ജനറല്‍ മാനേജര്‍ ബി ബിനീഷ്, മാനേജര്‍ എന്‍ സുനില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.

error: Content is protected !!