ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം വിജയിപ്പിക്കുക; നീലേശ്വരം കോട്ടപ്പുറം മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് 4 മണിക്ക് എം. രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരം കോട്ടപ്പുറം മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് എം.രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. യോഗ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെയും നീലേശ്വരം നഗരസഭയും ആഭിമുഖ്യത്തില്‍
25 ഓളം ആസനങ്ങളും, സൂര്യനമസ്‌ക്കാരവും പ്രാണായാമങ്ങളും ഉള്‍പ്പെടുത്തി നടക്കുന്ന യോഗാ പ്രദര്‍ശനത്തില്‍ ജില്ലയിലെ 200 ല്‍ പരം യോഗാദ്ധ്യാപകര്‍ പങ്കെടുക്കും . ജൂലൈ മാസം നടക്കുന്ന സ്‌പോര്‍ട്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പും, ജൂണ്‍ 30 നകം എസ് ആര്‍ സി ഡിപ്ലോമ യോഗ കോഴ്‌സിലേക്ക് പരമാവധി പേരെ ചേര്‍ക്കാനും ഏരിയ കമ്മറ്റി യോഗം തീരുമാനിച്ചു. ഏരിയ പ്രസിഡണ്ട് കെ.വി. കേളു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം.വി നാരായണന്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍സ്വാഗതംപറഞ്ഞു.

error: Content is protected !!