ലഹരി വിരുദ്ധ സന്ദേശം എഴുത്തുകാരന്റെ ധാര്‍മികതയാവണം: ഡോ ആര്‍ സി കരിപ്പത്ത്

കണ്ണൂര്‍: ലഹരിയെ തൂത്തെറിയാനുളള നിശ്ചയദാര്‍ഢ്യം പുതിയ തലമുറ ആര്‍ജിക്കേണ്ടതാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ ആര്‍ സി കരിപ്പത്ത് അഭിപ്രായപ്പെട്ടു.സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന തലത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന നോവല്‍ മത്സരത്തില്‍ മികച്ച നോവലായി തിരഞ്ഞെടുത്ത പി.കുഞ്ഞിരാമന് സപര്യ നോവല്‍ പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരിവിരുദ്ധത സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറണം.എഴുത്തുകാരന്‍ സാമൂഹ്യ നന്മയുടെ തേരാളിയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങില്‍ സപര്യ വര്‍ക്കിംഗ് പ്രസിഡന്റ് പ്രേമചന്ദ്രന്‍ ചോമ്പാല അദ്ധ്യക്ഷത വഹിച്ചു.സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാരപരിചയം നടത്തി.പ്രശസ്ത നോവലിസ്റ്റ് ഡോ മുരളീമോഹനന്‍ കെ വി മുഖ്യാതിഥി ആയിരുന്നു നവപുരം മതാതീത ദേവാലയം ഡയറക്ടര്‍ പ്രാപ്പൊയില്‍ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി.മഹാകവി അക്കിത്തം അനുസ്മരണം കാലടി സംസ്‌കൃത സര്‍വകലാശാല പന്മന പഠന കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ ഗീത കാവാലം നടത്തി. നോവല്‍ പുരസ്‌കാരം പി.കുഞ്ഞിരാമനും പ്രത്യേക ജൂറി നോവല്‍ പുരസ്‌കാരം ഇ കെ ഹരികുമാറും ഏറ്റുവാങ്ങി.മഹാകവി അക്കിത്തം ജന്മശതാബ്ദി പുരസ്‌കാരം സുരേഷ് മണ്ണാറശാലയും ബാബു ശ്രീവാസവും ഏറ്റുവാങ്ങി.ബ്‌ളൂ ഇങ്ക് ബുക്‌സ് മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ സി പി ചന്ദ്രന്‍, സത്യജിത് റേ ബുക്‌സ് അവാര്‍ഡ് ജേതാവ് രാജന്‍ അഴീക്കോടന്‍ എന്നിവരെ ആദരിച്ചു. ബ്‌ളൂ ഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ച രാസലഹരിയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനം സുകുമാരന്‍ പെരിയച്ചൂര്‍ എഴുത്തുകാരി അംബുജം കടമ്പൂരിന് നല്‍കി നിര്‍വഹിച്ചു.വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രാപ്പൊയില്‍ നാരായണന്‍, ഡോ മുരളീ മോഹനന്‍ കെ വി, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍, അജിത് പാട്യം, രാജാമണി കുഞ്ഞിമംഗലം,അഡ്വ.ആര്യ കെ വി, ഗീതാഞ്ജലി അജിത് എന്നിവരെ അനുമോദിച്ചു. ആനന്ദകൃഷ്ണന്‍ എടച്ചേരി,ടി വി സജിത്ത് ജയകൃഷ്ണന്‍ മാടമന, അനില്‍കുമാര്‍ പട്ടേന, മലപ്പട്ടം ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.ദേശീയ ഗാനാലാപനത്തോടെ പരിപാടിസമാപിച്ചു.

error: Content is protected !!