ജൂലൈ 9 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:  കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

കാഞ്ഞങ്ങാട്:കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും,സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്‍ ഹൊസ്ദുര്‍ഗ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഹൊസ്ദുര്‍ഗ് ,വാഴുന്നോറടി,പടന്നക്കാട്,അരയി, കൊവ്വല്‍പള്ളി തുടങ്ങിയ മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത് ആലാമി പള്ളി ഫ്രണ്ട്‌സ് ക്ലബ്ബില്‍ നടന്ന സമ്മേളനം യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എം വി ബാലചന്ദ്രന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗങ്ങളായ സി വിജയന്‍,എ കെ ലക്ഷ്മണന്‍, എ ജയകല ,എം സീന, എ കെ ജിതിന്‍, എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി പി ബിന്ദു റിപ്പോര്‍ട്ടും,ട്രഷറര്‍ ആര്‍ സി വിജയന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വിജയ് ഞാണിക്കടവ് രക്തസാക്ഷി പ്രമേയവും പി ശരത് അനുശോചന പ്രമേഹവും, എന്‍ ഉണ്ണികൃഷ്ണന്‍ പ്രമേയവും അവതരിപ്പിച്ചു.ചടങ്ങില്‍ വച്ച് ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ നിഹ മധുസൂദനന്‍,സര്‍വീസില്‍ നിന്നും വിരമിച്ച ചന്ദ്രന്‍ ആലാമിപള്ളി എന്നിവരെ ആദരിച്ചു.യൂണിറ്റ് പ്രസിഡണ്ട് സി ബാലചന്ദ്രന്‍ പതാക ഉയര്‍ത്തി.യൂണിറ്റ് സെക്രട്ടറി പി ബിന്ദു സ്വാഗതം പറഞ്ഞു. ജയനാരായണന്‍(പ്രസിഡണ്ട്) കെ ശ്രീജ, എം ഉഷ(വൈസ് പ്രസിഡണ്ട്മാര്‍), ആര്‍ സി വിജയന്‍(സെക്രട്ടറി )
കെ വി പ്രിയ, പി ശരത്ത്(ജോയിന്‍ സെക്രട്ടറിമാര്‍ ), കെറീന (ട്രഷറര്‍)

error: Content is protected !!