കാഞ്ഞങ്ങാട് : ജില്ലയിലെ സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കായി സംഘടന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പ് സി. ഐ. ടി. യു. ജില്ലാ പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ.ഇ. വി. സുധീര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു.സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി. ചന്ദ്രന്, സംസ്ഥാന കമ്മറ്റി അംഗം ഡി. എല്‍. സുമ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് മധു കരിമ്പില്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ. വി. രാഘവന് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം വനിതാ രംഗത്തെ പ്രവര്‍ത്തനം സംബന്ധിച്ചു ജില്ലാ കണ്‍വീനര്‍ കെ. അനിതയും, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കണ്‍വീനര്‍ ഡോ. സി. എസ്. സുമേഷും ക്രോഡീകരണം നടത്തി. ജില്ലാ ഭാരവാഹികള്‍ ആയ പി. കെ. ബാലകൃഷ്ണന്, കെ. പി. ഗംഗാധരന്,രമേശന് കോളിക്കര, പി. വി. ആര്‍ജിത എന്നിവര്‍ നേതൃത്വം നല്കി.
കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു; സി. ഐ. ടി. യു. ജില്ലാ പ്രസിഡന്റ് പി മണിമോഹന്‍ ഉദ്ഘാടനം ചെയ്തു
