ലോക രക്ത ദാതാദിനം ആചരിച്ചു

കാഞ്ഞങ്ങാട് : ലോക രക്തദാതാ ദിനം ആചരിച്ചു . കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യദൗത്യം , കാഞ്ഞങ്ങാട് ജില്ലാശുപത്രി, ബ്ലഡ് സെന്റര്‍ എന്നിവ സംയുക്തമായി ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു സംഘടിപ്പിച്ച ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. സന്തോഷ് കെ യുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി. ദിനാചരണ സന്ദേശം നല്‍കി . ഡോ. ബേസ്സില്‍ വര്‍ഗ്ഗീസ്,കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ലളിതംബിക എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ലാശുപത്രി കാഞ്ഞങ്ങാട് ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അംഗിത ഷിബു റോബര്‍ട്ട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നഴ്‌സിംഗ് ഓഫീസമാര്‍ എം എല്‍ എസ് പി ജീവനക്കാര്‍ എന്നിവര്‍ക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു . ജില്ലാശുപത്രി ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ അംഗിത ഷിബു റോബര്‍ട്ട്, കൗണ്‍സിലര്‍ അരുണ്‍ ബേബി, കേരള എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റി ദിശ ക്ലസ്റ്റര്‍ മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, ഡോക്യൂമെന്റഷന്‍ ഓഫീസര്‍ പ്രിയേഷ് എന്‍ ടി എന്നിവര്‍ ക്ലാസ്സെടുത്തു.
18 വയസ്സിനും 30 വയസ്സിനും ഇടയില്‍ സന്നദ്ധ രക്ത ദാനം 33 തവണ നടത്തിയ ആകാശ് വിജയന്‍, 31 തവണ നടത്തിയ അഖില്‍ രാജ്, 26 തവണ നടത്തിയ അനീഷ് കെ,9 തവണ നടത്തിയ സബീറ മുഹമ്മദ് അസ്ലം, റോമി വര്‍ഗീസ്, 8 തവണ നടത്തിയ സുനിത എം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ദിനാചരണത്തോട് അനുബന്ധിച്ചു ജൂണ്‍ 14 രാവിലെ 9:30 ന് കാഞ്ഞങ്ങാട് യു ബി എം സി എ എല്‍ പി സ്‌കൂളില്‍ വെച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കും
‘രക്തം നല്‍കാം ജീവന്‍ നല്‍കാം ഒരുമിച്ചു നമുക്ക് ജീവന്‍ രക്ഷിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാത ദിന സന്ദേശം.
രക്തദാനത്തേക്കാള്‍ മഹത്തരമായി മറ്റൊന്നില്ലെന്ന് ഓര്‍ മ്മപ്പെടുത്തി എല്ലാ വരര്‍ഷവും ജൂണ് 14ന് ലോക രക്തദാതാ ദിനമായി(World Blood Donor Day) ആചരിച്ചു വരുന്നു .കൂടുതല്‍ ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത് . രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യഭയങ്ങളും മാറ്റിവെച്ച് ഈ ”ഒഴുകുന്ന ജീവനെ പങ്കുവെക്കാന്‍ ഓരോരുത്തരും സന്നദ്ധരാകണം എന്നതാണ് ഈ ദിനം ഓര്‍മിപ്പിക്കുന്നത്. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ ലാന്റ്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാതാ ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാതാ ദിനം ആചരിച്ച് തുടങ്ങിയത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില് ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍ മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില് കുറയരുത്.മൂന്ന് മാസത്തില് ഒരിക്കല്‍ ഒരാള്‍ക്ക് രക്തംദാനംചെയ്യാം.

error: Content is protected !!