സുകുമാരന്‍ പൂച്ചക്കാടിനെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ റീജിയണല്‍ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുത്തു

കാഞ്ഞങ്ങാട് : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ റീജിയണല്‍ ചെയര്‍പേഴ്‌സണായി സുകുമാരന്‍ പൂച്ചക്കാടിനെ തിരഞ്ഞെടുത്തു. മികച്ച സംഘാടകനാണ് സുകുമാരന്‍. നേരത്തെ ക്ലബ് പ്രസിഡന്റായും സോണ്‍ ചെയര്‍പേഴ്‌സനായും പ്രവര്‍ത്തിച്ചിരുന്നു. 2023 – 24 വര്‍ഷത്തെ മികച്ച സോണ്‍ ചെയര്‍പേഴ്‌സന്‍ റീജിയണല്‍ അവാര്‍ഡ് സുകുമാരന്‍ പൂച്ചക്കാടിന് ലഭിച്ചിരുന്നു. അജാനൂര്‍, കാഞ്ഞങ്ങാട് ടൗണ്‍, നീലേശ്വരം നോര്‍ത്ത്, ചെറുവത്തൂര്‍,പൊയിനാച്ചി, മുളിയാര്‍, ചേര്‍ക്കള, വിദ്യാനഗര്‍, ചന്ദ്രഗിരി, കാസര്‍കോട് ടൗണ്‍ എന്നീ ക്ലബുകളാണ് ഇദ്ദേഹത്തിന്റെ റീജിയനില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ഡോ. സി കെ ശ്യാമള, അജിത്ത് കുമാര്‍ ആസാദ് എന്നിവരെ ഇദ്ദേഹത്തിന്റെ കീഴിലുള്ള സോണ്‍ ചെയര്‍പേഴ്‌സണ്‍ ആയുംതിരഞ്ഞെടുത്തു.

error: Content is protected !!