മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.ശ്രീധരന്‍ ചികിത്സക്ക് സഹായ സമിതി രൂപീകരിച്ചു

കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്തിലെ മുന്‍ പതിനേഴാം വാര്‍ഡ് മെമ്പറും ചോയ്യംങ്കോട് ഓട്ടോ തൊഴിലാളിയുമായ കക്കോലില്‍ താമസിക്കുന്ന കെ.ശ്രീധരന്‍ ഇരു വൃക്കകളും തകരാറിലായി മംഗലാപുരം കെ എം സി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ശ്രീധരന്റെ കുടുംബത്തിന് ഭാരിച്ച ചികിത്സ ചിലവ് താങ്ങാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു ജനകീയ കൂട്ടായ്മ രൂപീകരിച്ചു സാമ്പത്തിക സ്വരൂപണം നടത്താന്‍ തീരുമാനിച്ചു.രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനംചെയ്തു. ചികിത്സാ സമിതി ചെയര്‍മാന്‍ ഷൈജമ്മ ബെന്നി (ക്ഷേമകാര്യ സ്റ്റാന്റീഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) ,വൈസ് ചെയര്‍മാന്‍ കെ.കൈരളി (പഞ്ചായത്ത് മെമ്പര്‍) കണ്‍വീനര്‍ മുരളീധരന്‍ ചെറുവ ,ജോ: കണ്‍വീനര്‍ ശശി കോട്ടക്കുന്ന്, ട്രഷറര്‍ പി.ജനാര്‍ദ്ദനന്‍ എന്നിവരെ തിരഞ്ഞെടുത്തു.ചെയര്‍മാനേറെയും ട്രഷററുടേയും പേരില്‍ കിനാനൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ ജോയന്റ് അക്കൗണ്ട് തുടങ്ങി.ഗൂഗിള്‍ പേ നമ്പര്‍.94O0211449.

error: Content is protected !!