ഒടയംചാല്‍: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് സി ഐ ടി യു ഒടയംചാല്‍ യൂണിറ്റ് സമ്മേളനം മില്‍മാ ഹാളില്‍ നടന്നു. സിപിഎം ബേളൂര്‍ ലോക്കന്‍ സെക്രട്ടറി എച്ച്.നാഗേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് അധ്യക്ഷനായി. ഏരിയാ പ്രസിഡണ്ട് ഷാബു കെ.ബി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരിയ ട്രഷറര്‍ സത്യരാജന്‍ സംസാരിച്ചു. ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. സെക്രട്ടറി വിമല്‍രാജ് സ്വാഗതം പറഞ്ഞു.പുതിയ ഭാരവാഹികളായി ഫിലിപ്പ് (പ്രസിഡന്റ് ), മധുസൂദനന് (വൈ.പ്രസിഡണ്ട്), സുരേഷ് (സെക്രട്ടറി)
വിനോദ് (ജോ.സെക്രട്ടറി), അനീഷ്(ട്രഷറര്‍).
ദേശീയ പണിമുടക്ക് വിജയിപ്പിക്കും: ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് സി ഐ ടി യു ഒടയംചാല്‍ യൂണിറ്റ് സമ്മേളനം
