കാഞ്ഞങ്ങാട്: അഹമ്മദബാദില്‍ വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മണ്ഡലം വനിതാലീഗ് കമ്മിറ്റി കണ്ണ് കെട്ടി പ്രതിഷേധിച്ചു. വനിതാലീഗ് മണ്ഡലം പ്രസിഡണ്ട് ഖദീജ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ വനിതാലീഗ് ജില്ലാ വൈസ്പ്രസിഡണ്ട് ടീ.കെ സുമയ്യ ഉത്ഘാടനം ചെയ്തു. മണ്ഡലം ജന.സെക്രട്ടറി ഷീബ ഉമ്മര്‍ സ്വാഗതം പറഞ്ഞു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫര്‍സാന, കാഞ്ഞങ്ങാട് മുനിസിപ്പല്‍ വനിതാലീഗ് പ്രസിഡണ്ട് സി.എച്ച് സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. ഖൈറുനീസ കമാല്‍,ആയിഷ കെ,ഷാക്കിറ,റഹ്‌മത്ത് മജീദ്,ഹസീന റസാക്ക്,അനീസ ഹംസ,അസ്മ മാങ്കുല്‍,സക്കീന കുളിയങ്കാല്‍,സക്കീന യൂസഫ്,നബീസത്ത്,ബുഷ്റ ,നസീമ തുടങ്ങിയവര്‍ സംബന്ധിച്ചു.ഹാജറ സലാം നന്ദിയുംപറഞ്ഞു.
