വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിന്റെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് മഹിള അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:-അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്റെ ഹീനമായ നടപടിയില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നിരവധി വനിതകള്‍ പങ്കെടുത്ത കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.തുടര്‍ന്ന് പുതിയ കോട്ട സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധയോഗം ജനാധിപത്യമഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ട്രഷര്‍ മായ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് പി എ ശകുന്തള അധ്യക്ഷത വഹിച്ചു.ദേവി രവീന്ദ്രന്‍,കെ വി സുജാത,എം ഗൗരി,കെ രുക്മണി,ഫൗസിയ ഷെരീഫ്,പി ബിന്ദു,ഇ വി പത്മിനിഎന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സുനുഗംഗാധരന്‍സ്വാഗതംപറഞ്ഞു

error: Content is protected !!