വിമാന അപകടത്തില്‍ മരിച്ച മലയാളി നേഴ്സിനെ അധിക്ഷേപിച്ചു പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു

കാഞ്ഞങ്ങാട് : രാജ്യത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ മലയാളിയായ രഞ്ജിത.ജി.നായരെ കുറിച്ച് ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെ അപകീര്‍ത്തികരവും തികച്ചും സ്ത്രീവിരുദ്ധവുമായ കമന്റ് ഇട്ടവെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സമൂഹമാധ്യമത്തില്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രസ്തു കമന്റ് ടിയാന്‍ നീക്കം ചെയ്തുവെങ്കിലും ഇത് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്ക് വയ്ക്കുകയും ടിയാനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ടിയാന്റെ പ്രൊഫൈലില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ നിരവധി പേര്‍ ടിയാനെതിരെ വകുപ്പുതല നടപടി വേണമെന്ന് സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു റവന്യൂ വകുപ്പിന് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായം രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പരേതയായ യുവതിയെ കുറിച്ച് കമന്റ് ഇടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം അഡിഷണല്‍ സെക്രട്ടറി റ്റി ആര്‍ ജയപാല്‍ സസ്‌പെന്‍ഷന്‍ ചെയ്തത്

 

error: Content is protected !!