കണ്ണൂര്‍ : റെയില്‍വെ സ്റ്റേഷനിലെ 3-ാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട പൂനെ എക്സ്പ്രസ് ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കവെ കാല് തെന്നി ട്രെയിനിനിടയിലേക്ക് വീഴുകയായിരുന്ന കക്കാട് ചേലോറ സ്വദേശി അബ്ദുള്ള എന്ന വൃദ്ധനെ രക്ഷിച്ച
കാസര്‍കോട്ടെ പോലീസുകാരന് നാട്ടുകാരുടെയും സോഷ്യല്‍ മീഡിയയുടെയും അഭിനന്ദനം . ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
അപകട സമയം മറ്റൊന്നും ചിന്തിക്കാതെ സര്‍വ്വശക്തിയും ഉപയോഗിച്ച് വലിച്ച് പ്ലാറ്റ്ഫോമിലേക്ക് മാറ്റി ജീവന് രക്ഷിച്ചത് കാസര്‍കോട്
കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ എം അഭിലാഷാണ് . കാസര്‍കോട് എ ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. പാണ്ടിക്കണ്ടത്തെ കെ ചന്തുകുട്ടി നായര്‍ – എം ജാനകി എന്നിവരുടെ മകനാണ്. പാണ്ടിക്കണ്ടം പയസ്വിനി ക്ലബ് സെക്രട്ടറി കൂടിയാണ് അഭിലാഷ്. കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട്ടെക്ക് വണ്ടി കാത്ത് നില്‍ക്കുന്നതിനിടയിലാണ് അബ്ദുല്ല അപകടത്തില്‍പ്പെടുന്നത് അഭിലാഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
