കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് കലോത്സവം മല്‍ഹാര്‍ 2 കെ 25 ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ തുടങ്ങി.തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പാള്‍ പി വി രാജേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം സി വി ശശീന്ദ്രന്‍ മുഖ്യാതിഥിയായി. ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍,കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം രാഘവന്‍,പിടിഎപ്രസിഡണ്ട് എം ബിന്ദുഎന്നിവര്‍ സംസാരിച്ചു.പ്ലാനിംഗ് ഫോറം കണ്‍വീനര്‍ കെ പി നന്ദഗോപന്‍ സ്വാഗതവും കെ മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു. വിവിധ രചന മത്സരങ്ങള്‍,.പ്രസംഗം,ലളിതഗാനം, കവിത പാരായണം, തിരുവാതിര, നാടന്‍ പാട്ട്, സ്‌ക്രിപ്റ്റ്, കൈകൊട്ടിക്കളി തുടങ്ങിയ 25 ഇനങ്ങളിലായി 85 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. യുവധാര,യവനിക രണ്ട് ടീമുകള്‍ തമ്മിലാണ് മത്സരം നടക്കുന്നത്.
കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളജ് മല്‍ഹാര്‍ 2 കെ25 കലോല്‍സവം തുടങ്ങി
