മെട്രോ മാനവികതയുടെയും സഹിഷ്ണുത യുടെയും ആള്‍ രൂപം : ബഷീര്‍ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട് : മാനവികതയുടെയും സഹിഷ്ണുത യുടെയും ആള്‍ രൂപമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് പറഞ്ഞു. മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം വാര്‍ഷിക ഓര്‍മ്മ ദിവസമായ ഇന്നലെ ജന്മ സ്ഥലമായ ഇരുപത്തിരണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മെട്രോ അനുസ്മരണ യോഗത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബഷീര്‍, അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും ഇടപെടലുകളുമെല്ലാം ആരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു.സദാ പ്രസാത്മകമായിരുന്നു മെട്രോ, ജാതി മത രാഷ്ട്രീയ ഭേതമന്യേ എല്ലാവരോടും മഹനീയമായ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഒരു മഹാ മാനുഷ്യയെയാണ് നമ്മുക്ക് നഷ്ടമായതെന്നും മെട്രോക്ക് പകരം മെട്രോ മാത്രമാണെന്നും ബഷീര്‍ കൂട്ടിചേര്‍ത്തു.ഉസ്താദ് യൂസുഫ് ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വാര്‍ഡ് പ്രസിഡണ്ട് പി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. ബി. സലീം സ്വാഗതം പറഞ്ഞു മണ്ഡലം ജനറല്‍ സെക്രട്ടറി കെ. കെ. ബദറുദ്ധീന്‍, ട്രഷറര്‍ സി. കെ. റഹ്‌മത്തുള്ള, ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരെക്കാടത്ത്, പി. എം. ഫാറൂഖ്,താജുദ്ധീന്‍ കമ്മാടം,എ. പി. ഉമര്‍,പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി, ട്രഷറര്‍ കെ. എം.മുഹമ്മദ് കുഞ്ഞി,സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,ജാതിയില്‍ ഹസൈനാര്‍,റസാഖ് തായലക്കണ്ടി, നോര്‍ത്ത് ചിത്താരി ജമാഅത്ത് ജനറല്‍ സെക്രട്ടറി സുബൈര്‍ ബ്രിട്ടീഷ്,മുജീബ് മെട്രോ,വാര്‍ഡ് ഭാരവാഹികളായ സി. എച്ച്. ഹുസൈന്‍,ഡി. എ.പി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയല്‍, കെഎംസിസി നേതാക്കളായ ശംസുദ്ധീന്‍ കല്ലൂരാവി, ഉസ്മാന്‍ ഖലീജ്, അബൂബക്കര്‍ കൊളവയല്‍, കരീം കൊളവയല്‍, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, ജബ്ബാര്‍ ചിത്താരി,മുഹമ്മദ് സുലൈമാന്‍, കെ.യു.ദാവൂദ്, ഹസ്സന്‍ യാഫ, മുഹമ്മദലി പീടികയില്‍,മെട്രോ അബ്ദുള്ള ഹാജി, ഷംസു കൊളവയല്‍, ഫൈസല്‍ ചിത്താരി തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!