60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം: കേരള പ്രവാസി സംഘം ബേക്കല്‍ വില്ലേജ് രൂപീകരണ കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിഅംഗം ജലീല്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു

ബേക്കല്‍ :അറുപതു കഴിഞ്ഞ പ്രവാസികള്‍ക്ക് അര്‍ഹത മാനദണ്ഡം വെച്ച് പെന്‍ഷന്‍ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ബേക്കല്‍ വില്ലേജ് രൂപീകരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിഅംഗം ജലീല്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം ഫയാസ് അഹ്‌മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള, ഏരിയ സെക്രട്ടറി വാസു, കുഞ്ഞബ്ദുള്ളപി കെ, അബ്ബാസ് മവ്വല്‍ സംസാരിച്ചു.
ഏരിയ കമ്മിറ്റി അംഗം പ്രദീപ് കട്ടമ്പള്ളി സ്വാഗതവും നാസര്‍ പള്ളം നന്ദിയും പറഞ്ഞു. ഭാരാവാഹികള്‍ : അബ്ബാസ് മൗവല്‍ (പ്രസിഡന്റ് ),
അബ്ദുല്‍ റാഹിമാന്‍, പി കെ എസ് ഹൈദര്‍ (വൈസ് പ്രസിഡന്റ്മാര്‍ ), പി കെ. കുഞ്ഞബ്ദുള്ള (സെക്രട്ടറി ), ആസിഫ്, സലീം പാണ്ഡിയാല
(ജോയിന്റ് സെക്രട്ടറിമാര്‍), നാസര്‍ പള്ളം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!