കാഞ്ഞങ്ങാട് ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്‌നോളജിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍ കോതോളി ക്ലാസ്സ് കൈകാര്യം ചെയ്തു. ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടര്‍ സിന്ധു ഗിരീഷ് ഉദ്ഘാടനം ചെയ്തു.സെന്റര്‍ ഡയറക്ടര്‍ ഗിരീഷ് പാലക്കീല്‍, ഡോക്ടര്‍ നിവേദിത, ഉഷ സതീഷ്, സംഗീത രജീഷ്, ജമീല,മറ്റു സ്റ്റാഫ്അംഗങ്ങളും ക്ലാസിനു നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി അശ്വതി സുരേശന്‍ നന്ദി പറഞ്ഞു.

error: Content is protected !!