തച്ചങ്ങാട്; പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ ഡിസിസി പ്രസിഡണ്ടും, സാമൂഹിക സാംസ്‌ക്കാരിക സഹകരണ രംഗത്തെ സമുന്നതനായ നേതാവുമായ കെ.വെളുത്തമ്പുവിന്റെ ഒമ്പതാം ചരമവാര്‍ഷികദിനത്തില്‍ പുഷ്പാര്‍ച്ചനയും, തുടര്‍ന്ന് അനുസ്മരണവും നടത്തി. അനുസ്മരണ യോഗം ഡിസിസി ഉപാധ്യക്ഷന്‍ സാജിദ് മൗവല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രവിന്ദ്രന്‍ കരിച്ചേരി അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തച്ചങ്ങാട്, ഗ്രാമ പഞ്ചായത്ത് അംഗം ജയശ്രീ മാധവന്‍, മണ്ഡലം ഭാരവാഹികളായ ശ്രീനിവാസന്‍ അരവത്ത്, ദാമോദരന്‍ വള്ളിയാലുങ്കാല്‍, ശശീന്ദ്രന്‍ കളത്തിങ്കാല്‍, പുഷ്പാവതി തച്ചങ്ങാട്, വിനീത അരവത്ത് എന്നിവര്‍സംബന്ധിച്ചു.
മുന്‍ ഡി.സിസി പ്രസിഡണ്ട് കെ.വെളുത്തമ്പുവിന്റെ 9-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു
