കാഞ്ഞങ്ങാട് : ചക്കയുടെപോഷക മൂല്യങ്ങളുടെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും,കുടുംബശ്രീ അംഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന്റെയും ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ഫസ്റ്റ് ചക്ക ഫസ്റ്റ് നടത്തിയത്.ചക്കഉപയോഗിച്ച് തങ്ങളുടെ വീടുകളില്‍ നിന്നും ഉണ്ടാക്കിയ പായസം,അലുവ,കട്ട്ലൈറ്റ്,പപ്പടം,വട, ഉണ്ണിയപ്പംതുടങ്ങി തനത് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി ചെക്കഫെസ്റ്റ് നടത്തിയത്.കുടുംബശ്രീ ഫസ്റ്റിന്റെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള 15 ഓളം സംരംഭകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി ചക്ക ഫസ്റ്റില്‍ പങ്കെടുത്തു. നഗരസഭ കവാടത്തിന് മുന്നില്‍ നടത്തിയ ഫസ്റ്റ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി അഹമ്മദ് അലിഅധ്യക്ഷത വഹിച്ചു.വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള,സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ കെ വി സരസ്വതി,കെ അനീഷശന്, കെ പ്രഭാവതി,കുടുംബശ്രീമെമ്പര് സെക്രട്ടറി എന്‍ വി ദിവാകരന്,സിറ്റി മിഷന് മാനേജര്‍ ബിനീഷ് ജോയ്,കുടുംബശ്രീ സെക്കന്‍ഡ് ചെയര്‍പേഴ്സണ്‍ കെ സുജീനി ,കുടുംബശ്രീ ജില്ലാ മിഷന് അംഗങ്ങളായ എ വി രാജേഷ്, പി വി അഖില്‍രാജ്, പി ധന്യ ,എന്നിവര്‍ സംസാരിച്ചു.കുടുംബശ്രീ ഫസ്റ്റ് ചെയര്‍പേഴ്സണ്‍ സൂര്യ ജാനകി സ്വാഗതവും വൈസ് ചെയര്‍പേഴ്സണ്‍ കെ ഉഷ നന്ദിയും പറഞ്ഞു
കൗണ്‍സിലര്‍മാര്‍,ജീവനക്കാര്‍,കുടുംബശ്രീ സി ഡി എസ് ഭാരവാഹികള്‍,കുടുംബശ്രീഅംഗങ്ങള്‍, കുടുംബശ്രീ സപ്പോര്‍ട്ടിംഗ് ടീം അംഗങ്ങള്‍,ജെ എല്‍ ജീ അംഗങ്ങള്‍,പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍പങ്കെടുത്തു
കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ഫസ്റ്റ് ചക്ക ഫെസ്റ്റ് നടത്തി
