മെട്രോ മുഹമ്മദ് ഹാജി കാഞ്ഞങ്ങാടിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി ധര്‍മ്മിഷ്ഠനായ വ്യക്തി: രമേശ് ചെന്നിത്തല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ വളര്‍ച്ചക്കും പുരോഗതിക്കും വേണ്ടി ധര്‍മ്മിഷ്ഠനായ വ്യക്തിയായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്നും മുസ്ലീം ലീഗ് നേതാവായിട്ട് അദ്ദേഹത്തെ ആരും കണ്ടില്ല. എല്ലാ പാര്‍ട്ടിക്കാരെയും, ജാതി-മതസ്ഥരെയും ചേര്‍ത്ത് പിടിച്ചവ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്ന് സംസ്ഥാന മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കാഞ്ഞങ്ങാട് മുസ്ലിം വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണവും പുരസ്‌കാരവും സ്‌നേഹാദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹേം. വെല്‍ഫെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. മുന്‍ മന്ത്രിയും കൊല്ലം പാര്‍ലിമെന്റ് അംഗവുമായ എന്‍ കെ പ്രേമചന്ദ്രന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. എം കെ മുനീര്‍, എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 25001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി നല്‍കിയത്. അഡ്വ. ടി കെ സുധാകരന്‍, പി കെ. അബ്ദുള്‍ റഹ്‌മാന്‍ മാസ്റ്റര്‍, തൊട്ടി സാലി ഹാജി, കൂക്കള്‍ ബാലകൃഷ്ണന്‍, കെ. സുകുമാരന്‍ മാസ്റ്റര്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, പാലാട്ട് ഇബ്രാഹിം ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആദാരം ഏറ്റുവാങ്ങുന്നവരെ
വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ എ ഹമീദ് ഹാജി പരിചയപ്പെടുത്തി. മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ മുഖ്യാത്ഥിയായി. എം എല്‍ എ
ഇ ചന്ദ്രശേഖരന്‍, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍, കാഞ്ഞങ്ങാട് -നഗരസഭ ചെയര്‍പേഴ്‌സന്‍ കെ വി സുജാത, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ എ ഖാലീദ്, മെട്രോ ഗൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ മുജീബ് മെട്രോ, ഡിസിഡി പ്രസിഡന്റ് പികെ ഫൈനല്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, ആക്ടിംഗ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി, ആര്‍ എസ് പി ജില്ലാ പ്രസിഡന്റ് ഹരീഷ് ബി നമ്പ്യാര്‍, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദ് ഹാജി, സി എം പി സംസ്ഥാന കമ്മിറ്റിയംഗം വി.കമ്മാരന്‍, സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തായല്‍ അബ്ദുള്‍ റഹ്‌മാന്‍ ഹാജി, കനിവ് കൊളവയല്‍ കൂട്ടായ്മ ചെയര്‍മാന്‍ സുറൂര്‍ മൊയ്തു ഹാജി, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള, ഡിസിസി സെക്രട്ടറി നീലകണ്ഠന്‍, പുരസ്‌കാര നിര്‍ണ്ണയ സമിതിയംഗം ഇ വി ജയകൃഷ്ണന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍, നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, സി കുഞ്ഞമ്മാദ് ഹാജി പാലക്കി, സി. മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. കോര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി സ്വാഗതവും കണ്‍വീനര്‍ ടി. റംസാന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!